Sunday, June 6, 2010

പാകിസ്താന്റെ വലിയ തമാശ!

ഇന്ത്യ - പാക്‌ പ്രശ്നങ്ങള്‍ നിരന്തരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് പാകിസ്താന്‍! അതായത്, രണ്ടോ, നാലോ ചര്‍ച്ചകള്‍ കൊണ്ട് പരിഹരിക്കാനാവില്ല - പരിഹരിക്കാനുദ്ദേശിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.



വര്‍ഷങ്ങളായി നടത്തി വരുന്ന വെറും പ്രഹസനമായ ഒരു കലാപരിപടിയാണിതെന്നും അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ആര്‍ക്കണറിയാത്തത് ?


"...ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തണം, തീവ്രവാദി ആക്രമണം നടത്തണം; ഇന്ത്യന്‍ മെട്രോ നഗരങ്ങളിലും, സിരാകേന്ദ്രങ്ങളിലും ആക്രമണം സംഘടിപ്പിച്ച്, മാരക ശേഷിയുള്ള ബോംബ്‌ സ്ഫോടങ്ങള്‍ നടത്തി, തീ തുപ്പുന്ന യന്ത്രത്തോക്കുകളാല്‍ വെടിയുതിര്‍ത്ത് ആവുന്നത്ര നിരപരാധികളെ കൊന്നു ഭീകരത സൃഷ്ടിക്കണം! പിന്നെ ഇടയ്ക്കിടയ്ക്ക് ചര്ച്ച്ചയുമാവാം. തീവ്രവാദികള്‍ പാക്‌ ചാരന്മാരെന്ന് ഇന്ത്യ മാത്രം പറഞ്ഞതുകൊണ്ടായില്ല, പാക്‌ പൌരനാണെന്ന് പിടിക്കപ്പെട്ടയാല്‍ കുറ്റം സമ്മതിച്ച്ച്ചതുകൊണ്ടുമായില്ല, ഇന്ത്യ ഞങ്ങള്‍ ആവശ്യപ്പെടുന്ന സമയത്തൊക്കെ, ഞങ്ങള്‍ക്ക് ബോധിക്കുന്നത്ര തെളിവ് തന്നുകൊണ്ടിരിക്കണം. അതിനാല്‍ ചര്‍ച്ച നിരന്തരം നടത്തുകയെ നിര്‍വാഹമുള്ളു!..."

ഇന്ത്യയാവട്ടെ, രാജ്യത്തെ 110 കോടി ജനങ്ങളും 'വധശിക്ഷ' ആഗ്രഹിച്ച, അനേകം ഇന്ത്യന്‍ പൌരന്മാരെയും, ഭടന്മാരെയും ലോകം മുഴുക്കെ സാക്ഷിയായി, ക്രൂരമായി വെടി വച്ചു കൊന്ന, രാജ്യത്തിലെ നീതിന്യായവും, കോടതിയും, മരണശിക്ഷ വിധിച്ച, നമ്മുടെ രാജ്യത്തില്‍ നുഴഞ്ഞു കയറി രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശത്രു രാജ്യത്തിലെ ഒരു കൊലയാളിയെ, ദിവസവും കാല്‍ കോടിയോളം രൂപ ചിലവഴിച്ച് ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. ആരുടേയും ദയ അര്‍ഹിക്കാത്ത കുറ്റം ചെയ്തവന് പിന്നെന്തിനു രാഷ്ട്രപതിയുടെ ദയ? എല്ലാവരും മരണ ശിക്ഷ മാത്രം ആഗ്രഹിക്കുന്ന, ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട ഒരു മനുഷ്യ മൃഘത്തെ തൂക്കിക്കൊല്ലാന്‍ പരമോന്നത കോടതിക്കെന്തിനീ കാലതാമസം?


ഇന്ത്യ കണ്ട ഈ കൊടും കുറ്റവാളിക്ക് ഈ വധശിക്ഷയിലും എത്രയോ നല്ലത് കഠിനമായ ജീവപര്യന്തമോ, ഏകാന്ത ജീവപര്യന്തം ശിക്ഷയോ ആയിരുന്നു - എങ്കില്‍ നമ്മള്‍ ജനങ്ങളുടെ നികുതിപ്പണം മനുഷ്യമൃഘങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ചിലവഴിക്കുന്നില്ല എന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

1 comment:

  1. Ideally it’s the Joke of the century!.. Its pity that we are spending millions to protect these Jihadees, especially thousands are dying due to lack of food. What a world!?.

    www.shyleshraj.com

    ReplyDelete