Saturday, May 29, 2010

'ദുബായ് - നെടുമ്പാശ്ശേരി', 'ജെദ്ദ - കരിപ്പൂര്‍'


ഗ്ലോബലൈസേഷന്‍ എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ലൈന്‍. എന്നാല്‍ ലോക്കലൈസേഷന്‍ ഒരു ശീലമാക്കിയിരിക്കുകയാണ് മലയാളത്തിലെ ചാനലുകള്‍ - ചില കാര്യത്തിലെങ്കിലും.


കോഴിക്കോട് ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നത് നമ്മള്‍ മലബാറുകാരുടെ ഭാഗ്യമായി കരുതിയിരുന്നു. 'കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം' അഥവാ 'കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'. എന്നാല്‍ ഈ പെരിനോടെന്തോ അലര്‍ജിയാണ് പലര്‍ക്കും. അവര്‍ 'കരിപ്പൂര്‍ വിമാനത്താവളം' എന്നേ പറയൂ. കാര്യം, ഈ കോഴിക്കോട് വിമാനത്താവളവും, കാലിക്കറ്റ് യൂനിവേര്സിറ്റിയുമൊക്കെ സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണെങ്കിലും (അതുകൊണ്ട് കൂടിയാവാം മലപ്പുറത്തുകാര്‍ കൂടുതലും 'കരിപ്പൂര്‍ എയര്‍പോര്‍ട്ട്' എന്ന് അല്പം അഹങ്കാരത്തോടെ പറയുന്നത്) ചാനലുകാര്‍ക്കും കൂടി ഈ അസുഖം പടര്ന്നതിലാണ് അത്ഭുതം !


'കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്' നെടുമ്പാശ്ശേരി എന്ന ഗ്രാമത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ഒരു നക്ഷത്ത്രത്തിളക്കം ഒക്കെ കൈവന്നതാണ്, പക്ഷെ എന്ത് കാര്യം. 'നെടുമ്പാശ്ശേരി' എന്നേ പറയൂ ജനവും മാധ്യമ -ചാനലുകളും.


'ദുബായ് - നെടുമ്പാശ്ശേരി' വിമാനം, 'ജെദ്ദ - കരിപ്പൂര്‍' വിമാനം എന്നതാണ് ഈ ലോക്കലൈസേഷന്റെ ഭാഷാ മാഹാത്മ്യം.

കേരളത്തിലെ താപനില അറിയിക്കുമ്പോഴും നമ്മുടെ മലയാള, മാതൃകാ ചാനലുകാര്‍ ഇങ്ങനെയേ എഴുതൂ... തിരുവനന്തപുരം എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, കരിപ്പൂര്‍ എയര്‍പോര്‍ട്ട്....എന്നിങ്ങനെ.
 
'അവനവന്‍പടി' വരെയുള്ള ഈ കേരളനാട്ടില്‍ ഇനിയും അല്‍ഭുതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.

കോഴിക്കോട്ടെ വിമാനത്താവളം 'കൊണ്ടോട്ടിയിലും' കൊച്ചിയിലെ വിമാനത്താവളം 'നായരംബലത്തും' വരാതിരുന്നത് ഭാഗ്യമെന്നേ കരുതേണ്ടു!!

ഇനിയിപ്പോള്‍ കണ്ണൂരില്‍ വരുന്ന വിമാനത്താവളം മൂര്‍ഘന്‍ പറമ്പിലാണെന്ന് കേട്ടു.

അധികം വൈകാതെ 'കുവൈറ്റ്‌ - മൂര്‍ഖന്‍ പറമ്പ്' വിമാനം എന്ന് ചാനലിലും പത്ത്രത്താളുകളിലും കണ്ടാല്‍ ഞെട്ടണ്ട!

5 comments:

  1. very small letters, i cant read....

    ReplyDelete
  2. രാജ് പറഞ്ഞപ്പോഴാണ് ഇക്കാര്യം എന്റെ തലയിലും മിന്നിയത്. കരിപ്പൂര്‍ എന്ന് പ്രയോഗിച്ചു ഇപ്പോള്‍ അതൊരു ശീലമായിട്ടുണ്ട്. എന്റെ ബ്ലോഗില്‍ ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിലും ഒരു കരിപ്പൂര്‍ ഉണ്ട്. ശ്ശെ. നാണക്കേടായി.. ഇനി പറയുമ്പോള്‍ തിരുത്താന്‍ ശ്രമിക്കാം.

    ReplyDelete
  3. It is similarly adoption of keralite style, which I mean it is a common talk in abroad, when you ask a Malayalee…. “Are you an Indian? He replies: No, I am a Keralite” likewise Karipur and Nedumbasery were adopted localaization.

    ReplyDelete
  4. ബഷീര്‍, മലപ്പുറത്തുകാരെക്കുരിച്ച്ചല്ല, മറിച്ച് എന്റെ പരാതി പ്രധാനമായും എഷ്യാനെറ്റ്‌ തുടങ്ങിയ ചാനലുകളോടാണ്. വന്നു വന്നിപ്പോള്‍ കാലാവസ്ഥ കേരളത്തിലെ എയര്‍പോര്ടുകളിലെതും എഴിതിക്കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം 34 , നെടുമ്പാശ്ശേരി 33 , കരിപ്പൂര്‍ 32 എന്നിങ്ങനെ. അതിനാല്‍, കണ്ണൂരില്‍ വന്നാല്‍, തീര്‍ച്ചയായും ഇങ്ങനെ പ്രതീക്ഷിക്കാം "മൂര്ഖന്‍പറമ്പ് 35 ". അന്താരാഷ്ട്ര നിലവാരമുള്ള, വിദേശ വിമാനങ്ങള്‍ വന്നിറങ്ങുന്ന എയര്പോര്‍തുകളെ ഇങ്ങനെ വിളിച്ചു അധിക്ഷേപിക്കരുതേ എന്ന് മാത്രമേ ഉധ്ധേശിച്ചുള്ളു!

    ReplyDelete
  5. Rajetta, sw ur blog jst now. Mukalileth adipoli finding anu. Especialy "Moorkhan paramb"

    ReplyDelete