Thursday, July 1, 2010

ആരുണ്ടിവിടെ ചോദിക്കാന്‍?


ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം ഇതൊക്കെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെയും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും ഇടതു മുന്നണി പാര്‍ടികളുടെയും സ്ഥായീ ഭാവമാണ്. സ്വയം ഇതൊക്കെ ചെയ്യുമ്പോള്‍ വമ്പന്‍ ന്യായീകരണങ്ങളും, ജനങ്ങളുടെ വികാരങ്ങളാണ് ഞങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന മറ പ്രയോഗവും, എന്നാല്‍ ഇതൊക്കെ തന്നെ പ്രതിപക്ഷം ചെയ്യുമ്പോള്‍ അതിനു ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം എന്നിങ്ങനെയുള്ള മുഖങ്ങള്‍ നല്‍കുക - ഇതൊക്കെ ജനങ്ങള്‍ എത്ര കണ്ടതാണ്! ഇനി ഇതൊന്നും അധികനാള്‍ വിലപ്പോകില്ല.



ഒരു മാര്‍ക്സിസ്റ്റ്‌ നേതാവ് ജയരാജന്റെ രോഷം കൊള്ളല്‍, ബഹുമാനപ്പെട്ട കോടതിയോടുള്ള അനാദരവ്, പരസ്യമായുള്ള അസഭ്യവര്‍ഷം, വെല്ലുവിളി - ഇതൊക്കെ വച്ചുപോറുപ്പിക്കരുത് ! കോടതികള്‍ക്ക് പൊതുവേയുള്ള കാലതാമസം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഉണ്ടാകരുത്. ഉടനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇനി ആരും ഇത്തരം ധിക്കാരം പരസ്യമായി പറയരുത്. ജയരാജന്റെ വാദം കേട്ടാല്‍ തോന്നും അഴിമതി എന്നത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണെന്ന്.


റോഡരുകിലും (ഫലത്തില്‍ റോഡില്‍ തന്നെ), കവലയിലുമുള്ള പൊതുയോഗങ്ങളും, ജാഥകളും കേരളത്തില്‍ ഇനി പാടില്ല എന്ന് കോടതി വിധി വന്നിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നടപ്പാക്കുക, പിന്നീട് അതിന്റെ ഭവിഷ്യത്തുകള്‍ രാഷ്ട്രീയ പാര്ടികളുമായി കൂടിയാലോജിച്ചു വേണ്ട തിരുത്തലുകള്‍ നടത്തുക. അല്ലെങ്കിലും കോടതികള്‍ക്ക് വിധി പ്രഖ്യാപിക്കനല്ലേ ആവുകയുള്ളൂ, അത് നടപ്പാക്കാന്‍ 'ബഹുമാനപ്പെട്ട സര്ക്കാര് തന്നെ വിചാരിക്കണമല്ലോ. അല്ലെങ്കില്‍ അഫ്സല്‍ ഗുരുവും, കസബും ഒന്നും തന്നെ ഇപ്പോഴും ജീവിച്ച്ചിരിക്കുമായിരുന്നില്ലല്ലോ!!!

1 comment:

  1. സല്‍സ്വഭാവം സംസ്ക്കാരം ഇതൊക്കെ കേരളത്തിലെ രാഷ്ട്രീയക്കാരില്‍ നിന്ന് പഠിക്കണം. എന്തൊരു ഉശിരന്‍ പ്രയോഗങ്ങള്‍.

    ReplyDelete