Monday, June 4, 2012

"Six Pack" Gandhiji

 
രാഷ്ട്ര പിതാവിന്റെ സാക്ഷാല്‍ ചിത്രം ടി വി യില്‍ കണ്ടു ചെറിയ മകന്‍ ചോദിച്ചു "....അഛാ, ഗാന്ധിജിക്കും six packs ആയിരുന്നോ ....? (എന്താണ് six packs എന്ന് ഈയിടെയാണവനു മനസ്സിലായത്. "ഗജിനി" തുടങ്ങിയ സിനിമകള്‍ പല തവണ കണ്ടതിനു ശേഷം. കൂട്ടത്തില്‍ ആമിര്‍ ഖാന്റെ വലിയ fan ആവുകയും ചെയ്തു ആള്‍‍).
ചോദ്യം കേട്ട്, ഭാര്യയും ഞാനും ശരിക്കും ഞെട്ടി! ഒപ്പം ചിരിയും വന്നു.
"...മോനേ, ഗാന്ധിജിയുടെ വയറ്റില്‍ കണ്ടത് six packs അല്ല, അത് ഈ ലോകത്തിന്റെ അവകാശികള്‍ ഞങ്ങള്‍ മാത്രം എന്ന് എപ്പോഴും അവകാശപ്പെടുന്ന സായിപ്പിന്റെ കടന്നാക്രമണത്തില്‍ നിന്നും, അടക്കി ഭരണത്തില്‍ നിന്നും ഭാരതപൌരന്മാരെ എന്നെന്നേക്കും രക്ഷിക്കാന്‍ പ്രതിജ്ഞഎടുത്ത, അതിനു വേണ്ടി തന്റെ ജീവിതം മുഴുവനായും ഹോമിച്ചു തീര്‍ത്ത ഒരുത്തമ ഭാരത പൌരന്റെ ത്യാഗത്തിന്റെയും, സഹനതകളുടെയും, നിരാഹാര സമരങ്ങളുടെയും വ്യക്തമായ മുദ്രകളാണ്. ഗാന്ധിജിയോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യത്തിനായി പൊരുതിയ അസന്ഖ്യം വീരരുടെയെല്ലാം വയര്‍ അങ്ങനെ ഒട്ടിയതായിരുന്നു. അല്ലെങ്കില്‍, മകന്റെ ഭാഷയില്‍ പറഞ്ഞാല്‍ "six packs ". ആ വയറുകളൊന്നും നിറഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വീര്‍ത്തിരുന്നില്ല. അവര്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! അവരുടെയൊക്കെ ഭാഷ ലളിതമായിരുന്നു, നിശ്ചയം ദൃഡമായിരുന്നു, വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു.
 
കാലം മാറി, കഥ മാറി, ആകെ നാറി! ഇന്നത്തെ നേതാക്കള്‍ക്ക് six packs ഇല്ല, കുടവയര്‍ മാത്രം. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അതിസമ്പന്നതയുടെ നിറവയര്‍ മാത്രം. ജനതയുടെ സഹനത കൊള്ളയടിച്ച്, ഗീര്‍വാണവും വിട്ടുകൊണ്ട്, കള്ളം മാത്രം പറഞ്ഞു, കളവു മാത്രം ചെയ്തു ജനങ്ങളെ സേവിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണെല്ലാ രാഷ്ട്രീയക്കാരും. മന്ത്രിയാകാന്‍ എന്തെങ്കിലും യോഗ്യത വേണോ നമ്മുടെ നാട്ടില്‍. എന്താ യോഗ്യത വേണ്ടേ ? ഇഷ്ടം പോലെ പാര്‍ടിയുണ്ടാക്കി, ആരുടെ കൂടെ വേണമെങ്കിലും കൂട്ടു കൂടി, നേതാവായി സ്വയം പ്രഖ്യാപിച്ചു "മന്ത്രിയാകാന്‍ ഞാന്‍ തയ്യാര്‍, എനിക്ക് ജനങ്ങളെ സേവിക്കാന്‍ മുട്ടിയിട്ടു വയ്യാ, എന്നെ മന്ത്രിയാക്കൂ.... എന്ന് മുറവിളി കൂട്ടുന്ന ഇവറ്റകളൊക്കെ മന്ത്രിപദതിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ കാര്യം ഭദ്രം!
 
ഇനി ഒരു യഥാര്‍ത്ഥ six pack മായി ഗാന്ധിജി പുനരവതരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!!
 

18 comments:

  1. raajetta...thakarthu ketto...six pack Gandhiji...innulla, blog raashtreeyathilullavar vaayikeendathaanu...oru paadu santhoshangal...

    ReplyDelete
    Replies
    1. @rajni: Athrakkonnum illa ketto! Ethaayalum orupaadu nandi, for the comments :))

      Delete
  2. കാലികപ്രസക്തിയുള്ള ശക്തമായ രചന.
    ഇന്ന് കക്ഷിരാഷ്ട്രീയത്തില്‍ ചേര്‍ന്ന് നേതാവാകുന്നത് ജനസേവനത്തിനല്ല,
    സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.പാര്‍ട്ടികളുടെ ലക്ഷ്യം
    അംഗബലം വര്‍ദ്ധിപ്പിക്കാനും,പേശീബലം കൂട്ടാനും.
    ആദര്‍ശവും.മഹത്തായ സിദ്ധാന്തവും അറബിക്കടലില്‍.......
    "ഇനി ഒരു യഥാര്‍ത്ഥ six pack മായി ഗാന്ധിജി പുനരവതരിക്കേണ്ട
    സമയം അതിക്രമിച്ചിരിക്കുന്നു!!!"
    അതെ,ആ ചിത്രത്തിലേതുപോലെ.........
    ആശംസകള്‍

    ReplyDelete
    Replies
    1. @ c.v.thankappan : താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി! ബ്ലോഗ്‌ വായന വലിയ ശീലമില്ല എനിക്ക്. വായിക്കനമെന്നൂക്കെയുന്ദ്, പക്ഷെ എന്തോ അതിനു സാധിക്കാറില്ല. പല പ്രശാത്ത നോവലുകളും ഈയടുത്ത കാലത്താണ് വായിക്കാനവസരം കിട്ടിയത്. മുമ്പ് വായിച്ചവ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വായിച്ചപ്പോള്‍ കിട്ടിയ ഉന്മേഷം, സന്തോഷം എന്നിവ വ്യത്യസ്തമായിരുന്നു. ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങണം. അതിനു ശേഷം അഭിപ്രായം എഴുതുന്നുണ്ട്.....വീണ്ടും കാണാം..

      Delete
  3. Raj, Good one, Yes, that time is to be come very soon " Ghandhiji with real six pack" or like an "Indian" (A film by grate Kamal hassan). fed up with all bull shit, Politician are ruling with their Musial power and money.

    regards
    Sukumar

    ReplyDelete
  4. രാജ്, നന്നായിട്ടുണ്ട്.
    എ. രാജ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ പത്രങ്ങളിലും ടി വി യിലും കണ്ട ഫോട്ടോകളില്‍ അയാള്‍ വളരെ മിനുങ്ങി കുട്ടപ്പനായതായി തോന്നി. പണ്ടൊക്കെ ക്ഷീണിച്ചു എല്ലും തോലുമായിരിക്കുനവരെ ഉപമിക്കുന്ന ഒരു ഒരു ശീലുണ്ട്, എന്താട ഇങ്ങിനെ ഒരു ജയിലില്‍ നിന്നും ഇറങ്ങിയ പോലുണ്ടല്ലോ എന്ന്. ഇന്ന് കാലം മാറി, ജയിലുകളൊക്കെ പാര്ടിക്കാരുടെ സുഖ്വാസകെന്ദ്രങ്ങളായി. എന്താണ് ഇതിന്റെ ഒക്കെ ഒരു രഹസ്യം? പാവം മഹാത്മാഗാന്ധി.

    ReplyDelete
    Replies
    1. @Excluded Bug: വിനു, നിന്റെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. ഇക്കാലത്ത് സുഖവാസം വേണോ, പ്രധാനമന്ത്രിയെയോ, സോണിയയെയോ വധിക്കൂ, ജോലി ചെയ്യാതെ സസുഖം വാഴണോ, ഒരു രാഷ്ട്രീയ നേതാവകൂ, മന്ത്രിയാകൂ, കേരളത്തില്‍ കിരീടമില്ലാത്ത രാജാവായി വിലസണോ, സിപിഎം എന്ന പാര്‍ടിയില്‍ ഒരു ചോട്ടാ നേതാവെങ്കിലുമാകൂ... ശംഭോ മഹാദേവാ....

      Delete
  5. സത്യത്തില്‍ ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാനപെട്ട ഒരു കാരണക്കാര്‍ന്‍ ശ്രീ മഹാത്മാ ഗാന്ധി തന്നെയാണ്.. ചുമ്മാ ബ്രിട്ടീഷുകാരുടെ അടിയും ഇടിയും തൊഴിയും കൊണ്ട് സ്വാതന്ത്ര്യം മേടിച്ചു തരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ...

    ReplyDelete
    Replies
    1. @ശ്രീക്കുട്ടന്‍ : ശരിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും സായിപ്പിന്റെ കാലത്ത് അവരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട പാലങ്ങളുടെയും, കെട്ടിടങ്ങളുടെയും ഉറപ്പും മറ്റും കാണുമ്പോള്‍; പിന്നെ ഇന്നത്തെ അധികാര വടംവലികള്‍ കാണുമ്പോഴും....താങ്ക്സ്....

      Delete
  6. നന്നായിരിക്കുന്നു സഹോദരാ,,,,,വര്‍ത്തമാന കാലത്തിലെ രാഷ്ട്രീയത്തിനെ എതിര്‍ക്കാന്‍ ഇതില്‍ കൂടുതല്‍ നല്ല വാക്കുകളില്ല.......അഭിനന്ദനങള്‍......

    ReplyDelete
    Replies
    1. അങ്ങനെയൊന്നും കരുതിയില്ല അഷ്‌റഫ്‌. മനസ്സില്‍ തോന്നിയതെഴുതി... നന്ദി...

      Delete
  7. കാലികം
    നന്നായി വിവരിച്ചു, ഇന്ന് കോലമാറിയ രാഷ്ട്രീക്കാർ വെറും രണ്ടാകിട കൂട്ടുകൊടുപ്പുക്കാരെപ്പോലെയാണ്, രഷ്ട്ര ബോധം എന്താണെന്ന് അറിയാത്തരവല്ലെ നമ്മുടെ രഷ്ട്രീയക്കാർ,
    വരും തലമുറെയെങ്കിലും നമുക്ക് മനസിക്കാൻ കഴിഞിരുന്നെങ്കിൽ

    ReplyDelete
    Replies
    1. വരും, ഒരു പുതു തലമുറ, തിരിച്ചറിവിന്റെ കരുത്തുമായി...എതിരിടനായ്....

      Delete
  8. "മുത്തച്ചാ ആരാ ഈ ഗാന്ധി?" എന്ന ചോദ്യവും കേള്‍ക്കാന്‍ പറ്റിയേക്കും :)
    if possible, remove word verification

    ReplyDelete
  9. ഹ ഹ, ആ ചോദ്യം ഇപ്പോഴേ ചില കൊച്ചു പിള്ളേര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്!!

    ReplyDelete
  10. Replies
    1. Thanks Basheer. Any reaction from people like you is an inspiration...

      Delete