ജീവന് ടി വി യിലെ പുതിയ കുറെ വനിതാ വായനക്കാര്‍ എന്റെ അഭിപ്രായത്തില്‍ മനോരമ ചാനലില്‍' പോയി ഒരു beauty course നു ചേരണം. എങ്ങനെ സുന്ദരിയായും, ആകര്‍ഷണീയത ഉള്ളവരായും പ്രത്യക്ഷപ്പെടാം എന്ന് പഠിക്കാം. കഷ്ടം തോന്നും പലരുടേയും രൂപം കണ്ടാല്‍. കൂട്ടത്തില്‍, ഏഷ്യാനെറ്റിലെ പലര്‍ക്കും ചേരാം. 'അമ്മ'യുടെ ചാനലില്‍ പോലും മഹിളകള്‍ സ്ത്രീ സൌന്ദര്യം കാത്തു സൂക്ഷിക്കുന്നവത്രെ. മുമ്പൊക്കെ ടി വി യില്‍ രണ്ടു പേര് ചേര്‍ന്നായിരുന്നല്ലോ വാര്‍ത്ത വായിച്ചിരുന്നത്.
ദൂരദര്‍ശനില്‍ തുടങ്ങി, ഏഷ്യാനെറ്റും മറ്റുമൊക്കെ ഈ രീതി അനുവര്‍ത്തിച്ചു പോന്നു. അനേകം ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് വൃത്തിയില്‍, ഭംഗിയായി അണിഞ്ഞൊരുങ്ങി, കാണാന്‍ കൊള്ളാവുന്നവരേ ആ പണിക്കു പോകാറുള്ളൂ. പിന്നെ പിന്നെ, രീതി മാറി. ഒരാള്‍ മാത്രം വായിക്കുകയും, അനേകം ആളുകള്‍ 'ഓണ്‍ ദി സ്പോട്ട്' റിപ്പോര്‍ട്ട് നല്കുന്ന പതിവ് വന്നതോടെ. അതോടൊപ്പം തന്നെ, വേഷ വിധാനത്തിന്റെ കാര്യത്തില്‍ ആണുങ്ങള് കൂടുതല്‍ ശ്രദ്ധാലുക്കളാവുകയും എന്നാല്‍ പെണ്ണുങ്ങള് കൂടുതല്‍ careless ആവുകയും ചെയ്തു. ഈ ശൈലിക്ക് തുടക്കമിട്ടവര്‍ എന്ന കാര്യത്തില്‍ ഏഷ്യാനെറ്റിന് അഭിമാനിക്കാം. പക്ഷെ മാക്സി ഉടുത്തു വരെ വാര്‍ത്ത വായിക്കാമെന്ന് കാണിച്ചവരത്രേ അവരില്‍ ചിലര്‍. കൂടാതെ, പുതിയ വിചിത്രമായ പല പരീക്ഷണങ്ങളും!
'തുണ്ട്' എങ്ങനെ ഇടണമെന്ന ആശയക്കുഴപ്പം ഇപ്പോഴും എല്ലാവര്ക്കുമുന്ടെന്നു തോന്നും കഴുത്തില്‍ അത് കിടക്കുന്ന രീതി കണ്ടാല്‍. രണ്ടറ്റവും കഴിത്തിനിരു വശത്തിലൂടെ താഴേക്കും, തിരിച്ചും, ഒരറ്റം മുന്നോട്ടും, മറ്റേ അറ്റം പിന്നോട്ടുമായും, മാറ് മറച്ചുകൊണ്ടും, മറയ്ക്കാതെയും, കോട്ടിട്ടും , കോട്ടിടാതെയും, കുപ്പായമിട്ടുമൊക്കെ ഇവറ്റകളെ കാണാം.
സാരിയുടുക്കുന്നവര്‍ ജീവന് ടി വി യിലെ സുബിതയെ കണ്ടു പഠിക്കണം!
ഏഷ്യാനെറ്റിലെ സന്ധ്യ, 'അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വേഷത്തോടെ' വേണമെങ്കിലും സംഭവ സ്ഥലത്തെത്തി റിപ്പോര്‍ട്ട് നല്കാന് തയ്യാര്‍!
ഉച്ചാരണത്തിന്റെ കാര്യത്തില്‍ സ്ഥിതി ഇതിലും ഭയാനകമാണ്. കുറ്റം പറയാനൊക്കില്ലല്ലോ. ദിനേന എന്ന വണ്ണം ചാനലുകള്‍ പെരുകി വരുമ്പോള്‍, യോഗ്യരായ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ട് കാണും - സ്വാഭാവികമാണ്. പിന്നെ, ഇപ്പോഴാണെങ്കില്‍ ഇതും ഒരു 'തൊഴില്‍' മാത്രമാണല്ലോ പലര്‍ക്കും.
എങ്കിലും ചിലത് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നും. പ്രത്യേകിച്ചും ഇംഗ്ലീഷ് ഉച്ചാരണം. 'ലീഡര്‍ ചാനല്‍' തന്നെ ഇതിലും 'ലീഡര്‍'.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. മനോരമ ചാനല്‍, "സൌന്ദര്യ ശാസ്ത്രം" ചാനല്‍ ബിസിനസ്സിന്റെ ഭാഗമാണെന്നു നന്നായറിയാവുന്നവരാണ്. മറ്റു ചാനലുകളും ഈ കാര്യത്തില്‍ ഏറെക്കുറെ ഭേദമാണ്.
ഇനി വരാനിരിക്കുന്ന അസംഖ്യം ചാനലുകളുടെ കാര്യം കണ്ടു തന്നെ അറിയാം...